Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Cochin Airport

സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ളെ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് മോ​ക്ക് എ​ക്‌​സ​ര്‍​സൈ​സ് ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി ത​ങ്ങ​ളു​ടെ യാ​ത്ര​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും മോ​ക്ക് ഡ്രി​ല്‍ വേ​ള​യി​ല്‍ അ​ധി​കൃ​ത​രോ​ടും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രോ​ടും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Up